ചൈനയില്‍ നഴ്‌സിംഗ് ഹോമില്‍ തീപ്പിടുത്തം: പത്ത് മരണം

Posted on: July 26, 2013 10:09 am | Last updated: July 26, 2013 at 11:08 am

spainബീജിംഗ്: ചൈനയില്‍ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 10 അന്തേവാസികള്‍ മരിച്ചു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്‌ലോങ്ജിയാംഗിലെ ഹെയ്‌ലൂണിലാണ് തീപ്പിടുത്തമുണ്ടായത്. വീട്ടുകാര്‍ ഉപേക്ഷിച്ച പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്‌സിംഗ് ഹോമാണിത്. വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.283 പേരാണ് ഈ നഴ്‌സിംഗ് ഹോമിലുള്ളത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒരു മണിക്കൂറോളം എടുത്താണ് തീ അണച്ചത്.