മുഖ്യമന്ത്രിക്കെതിരെ ഏകോപന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

Posted on: July 25, 2013 7:43 pm | Last updated: July 26, 2013 at 11:00 am

Oommen Chandyതിരുവനന്തപുരം: കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാറും ഉണ്ടാകില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സോളാര്‍ വിവാദം പാര്‍ട്ടിയുടേയും സര്‍ക്കാറിന്റെയും പ്രതിച്ഛായ നഷ്ടമായതായി വിഎം സുധീരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അടിയന്തിരമായി തന്റെ ശൈലി മാറ്റണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം മാത്രമല്ല, മാധ്യമങ്ങള്‍ മുഴുവന്‍ സര്‍ക്കാറിനെതിരാണെന്ന് മുരളീധരന്‍ പറഞ്ഞു.
അതേസമയം സോളാര്‍ വിവാദത്തില്‍ സര്‍ക്കാറിനെതിരെ നടത്തുന്ന പ്രചരണങ്ങള്‍ ജനമധ്യത്തില്‍ തുറന്ന് കാട്ടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാറിന്റെ ഭാഗം വിശദീകരിച്ച് കൊണ്ട് വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.