Connect with us

Kerala

കവിയൂര്‍ കേസ്: സി ബി ഐക്ക് കോടതിയുടെ വിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ സി ബി ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശം. അനഘയുടെ മരണം സംബന്ധിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സി ബി ഐ കോടതി അന്വേഷണ ഏജന്‍സിയെ വിമര്‍ശിച്ചത്.

അനഘയെ പീഡിപ്പിച്ചത് അച്ഛനാണെന്ന നിലപാടില്‍ സി ബി ഐ എത്തിയത് എങ്ങിനെയാണെന്ന് കോടതി ചോദിച്ചു. മതിയായ അന്വേഷണം നടത്താതെയാണ് സി ബി ഐയുടെ ഈ നിരീക്ഷണം. അനഘയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മൂന്ന് പേരുടെ മൊഴി സി ബി ഐ രേഖപ്പെടുത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അനഘയുടെ പിതാവിന്റെ അനുജന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ സി ബി ഐ കോടതി ജഡ്ജി ടി എസ് പി മൂസത് ഉത്തരവിട്ടത്.

കവിയൂര്‍ ക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയെയും (42), ഭാര്യ ശോഭ (35), മക്കളായ അനഘ (15), അഖില (8), അക്ഷയ് (5) എന്നിവരെ 2004 സപ്തംബര്‍ 28നാണ് കവിയൂരിലെ വാടകവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്.

Latest