Connect with us

International

ഫിലിപ്പൈന്‍സില്‍ അധ്യാപികമാര്‍ക്ക് മുഖാവരണം വിലക്കി

Published

|

Last Updated

മനില: ഫിലിപ്പൈന്‍സില്‍ മുസ്‌ലിം അധ്യാപികമാര്‍ ശിരോവസ്ത്രം ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈന്‍സില്‍ വിദ്യാഭ്യാസ സെക്രട്ടറി ആര്‍മിന്‍ ലുയിസ്‌ട്രോയാണ് പരിഷ്‌കരണ നടപടികളുടെ ഭാഗമായി ഉത്തരവിറക്കിയത്. വിദ്യാര്‍ഥികളും അധ്യാപകരുമായി നല്ല ബന്ധം സൃഷ്ടിക്കാന്‍ മുഖാവരണം ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. എന്നാല്‍ വിദ്യാര്‍ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കില്ല.
മുസ്‌ലിം അധ്യാപികമാര്‍ക്ക് സ്‌കൂളിന് പുറത്ത് മാത്രമേ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദമുണ്ടാകൂ. കുട്ടികളുമായി അടുത്തിടപഴകാന്‍ ശിരോവസ്ത്രം തടസ്സമാണെന്ന് സര്‍ക്കുലര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയെ തിരിച്ചറിയാനും ഭാഷാ പഠനത്തില്‍ മുഖത്തിന്റെ ഭാവവ്യത്യാസങ്ങളും ഉച്ചാരണത്തില്‍ ചുണ്ടുകളുടെ ചലനവും കുട്ടികള്‍ക്ക് തിരിച്ചറിയുന്നതിനും മുഖാവരണം തടസ്സമാണെന്ന് സര്‍ക്കുലര്‍ പറയുന്നു.

Latest