Connect with us

Palakkad

തമിഴകത്തിന്റെ തനതുത്പന്നങ്ങളുമായി കരകൗശലപ്രദര്‍ശനം

Published

|

Last Updated

പാലക്കാട്: തമിഴകത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കലാകാരന്‍മാരില്‍ നിന്ന് സമാഹരിച്ച കരകൗശലവസ്തുക്കളും തനതുല്‍പ്പന്നങ്ങളുമായി ഐ എം എ ഹാളിലുള്ള കരകൗശലപ്രദര്‍ശനത്തില്‍ വില്‍പ്പന തകൃതി. തമിഴ്‌നാട് കരകൗശലവികസന കോര്‍പ്പറേഷന്റെ കരകൗശല പ്രദര്‍ശനകേന്ദ്രമായ പൂംപുഹാറാണ് 14 സ്റ്റാളുകളിലായി പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്.
മരത്തിലുള്ള ശില്‍പ്പങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, മരത്തില്‍ തീര്‍ത്ത മസാജ് ചെയ്യാനുള്ള ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആഭരണപ്പെട്ടി എന്നിവ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ള കരകൗശലവസ്തുക്കളും മേളയിലുണ്ട്.െ
മെസൂരില്‍ നിന്നുള്ള ചന്ദനതൈലങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കര്‍പ്പൂരമരത്തിന്റെ കാതലില്‍ തീര്‍ത്ത കുങ്കുമച്ചെപ്പുകള്‍, മഹാരാഷ്ട്രയില്‍ നിന്ന് കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, ഉത്തര്‍പ്രദേശില്‍ നിന്ന് സ്റ്റീലില്‍ തീര്‍ത്ത സൈക്കിള്‍ റിക്ഷ എന്നിവയാണ് മറ്റു സ്റ്റാളുകളിലുള്ളത്.
ആന്ധ്രപ്രദേശില്‍ നിന്നുള്ള പേള്‍ ആഭരണങ്ങളും തഞ്ചാവൂരില്‍ നിന്നുള്ള ആന്റിക് ആഭരണങ്ങളും പഞ്ചലോഹത്തില്‍ തീര്‍ത്ത കമ്മല്‍, വള, കൊലുസ്, മാല, ഫാന്‍സി ആഭരണങ്ങള്‍ എന്നിവയുണ്ട്. മേളയില്‍ 10 ശതമാനം വിലക്കുറവ് നല്‍കുന്നുണ്ട്. വൈകീട്ട് എട്ട് വരെയാണ് പ്രദര്‍ശനം. 31ന് സമാപിക്കും.