മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷ പരമപ്രധാനം- സുപ്രീം കോടതി

Posted on: July 24, 2013 5:24 pm | Last updated: July 26, 2013 at 10:58 am

mullappaeriyarന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് സുപ്രീം കോടതി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

മുല്ലപ്പെരിയാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന് നിയമനിര്‍മാണം നടത്താം. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം. ഡാം തകര്‍ന്നാല്‍ 2006ലെ വിധിയും ഒലിച്ചുപോകുമെന്നും കോടതി നിരീക്ഷിച്ചു.