കേസ് ഡയറി ഹാജറാക്കി: ശാലുമേനോന്‍ 46 ലക്ഷം കൈപ്പറ്റിയെന്ന് പ്രോസിക്യൂട്ടര്‍

Posted on: July 24, 2013 3:10 pm | Last updated: July 24, 2013 at 3:12 pm

shaluതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ കേസ് ഡയറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഡയറിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു. പോലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. ശാലുമേനോന്‍ 46 ലക്ഷം രൂപ കൈപ്പറ്റിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അതേസമയം ശാലുമേനോന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു. സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു.