ഈമാസം ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍

Posted on: July 24, 2013 4:50 am | Last updated: July 24, 2013 at 4:50 am

വടകര: ഈ മാസം കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് ഒരു രൂപാ നിരക്കില്‍ 25 കിലോ അരിയും രണ്ട് രൂപാ നിരക്കില്‍ അഞ്ച് കിലോ ഗോതമ്പും ലഭിക്കും. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് കിലോക്ക് 8.90 രൂപ നിരക്കില്‍ ഒമ്പത് കിലോ അരിയും 6.70 രൂപ നിരക്കില്‍ മൂന്നു കിലോ ഗോതമ്പും ലഭിക്കും. എ പി എല്‍ എസ് എസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് രൂപാ നിരക്കിലുള്ള ഒമ്പത് കിലോ അരിയും രണ്ട് രൂപാ നിരക്കില്‍ മൂന്ന് കിലോ ഗോതമ്പും എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു രൂപാ നിരക്കില്‍ 35 കിലോ അരിയും ലഭിക്കും.
ബി പി എല്‍, എ എ വൈ റേഷന്‍ കാര്‍ഡിലെ ഓരോ അംഗത്തിനും 13.50 രൂപാ നിരക്കില്‍ 400 ഗ്രാം പഞ്ചസാരയും വൈദ്യുതീകരിച്ച വീട്ടിലെ കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് 16 രൂപാ നിരക്കില്‍ നാല് ലിറ്റര്‍ മണ്ണെണ്ണയും എ പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 12 രൂപാ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ട് കിലോ ആട്ടയും ലഭിക്കും.
കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും ഇവ ചോദിച്ചു വാങ്ങണമെന്നും പരാതികള്‍ 1800-425-1550 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെട്ട ജില്ല, താലൂക്ക് സപ്ലൈ ഓഫീസിലോ, ഭക്ഷ്യമന്ത്രിയുടെ ഓഫീസിലേ അറിയിക്കാവുന്നതാണെന്നും വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.