അലിഗഢ് :എല്‍ എല്‍ ബി പ്രവേശനം 27ന് മലപ്പുറം കേന്ദ്രത്തില്‍

Posted on: July 24, 2013 4:36 am | Last updated: July 24, 2013 at 4:36 am

മലപ്പുറം: അലിഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിലെ 2013-14 അധ്യയന വര്‍ഷത്തെ ബി എ, എല്‍ എല്‍ ബി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികള്‍ 27ന് പെരിന്തല്‍മണ്ണ ചെറുകരയിലും സെന്റര്‍ ഓഫീസില്‍ നടക്കും. മലപ്പുറം കേന്ദ്രം ഒന്നാം ചോയ്‌സ് ആയി അപേക്ഷിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. ഉത്തരവുകള്‍ ലഭിച്ച പ്രവേശനാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുമുള്ള ആവശ്യരേഖകളുമായി രാവിലെ എട്ടു മുതല്‍ ഒന്നു വരെയുള്ള സമയത്ത് ഹാജരാക്കണം.