ബ്രിട്ടന്‍ രാജകുമാരി ഇന്ന് ആശുപത്രി വിടും

Posted on: July 24, 2013 12:01 am | Last updated: July 24, 2013 at 1:23 am

kaitലണ്ടന്‍: ബ്രിട്ടന്റെ കുഞ്ഞു രാജകുമാരനും മാതാവും ഇന്ന് ആശുപത്രി വിടും. പ്രസവത്തിന് ശേഷം കേറ്റ് മിഡില്‍ടന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ കാണാനെത്തി. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താന്‍ ലോക മാധ്യമങ്ങള്‍ ഇപ്പോഴും ആശുപത്രി വളപ്പില്‍ തമ്പടിച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ തന്നെ ആശുപത്രി വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും കൊട്ടാര വൃത്തങ്ങള്‍ നിഷേധിച്ചു. കുഞ്ഞും മാതാവും എപ്പോള്‍ കൊട്ടാരത്തിലെത്തുമെന്ന് വ്യക്തമല്ല. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്കാണ് കുഞ്ഞുമായി കേറ്റ് മിഡ്ല്‍ടന്‍ എത്തുക. ആചാരപരമായ വരവേല്‍പ്പാണ് കൊട്ടാരത്തില്‍ ലഭിക്കുക. കഴിഞ്ഞ ദിവസമാണ് വില്യമിന് ആണ്‍ കുഞ്ഞ് പിറന്നത്.