Connect with us

Kerala

പിസി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജിവെക്കുന്നു

Published

|

Last Updated

കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രാജിവെക്കാനൊരുങ്ങുന്നു. രാജിവെക്കാന്‍ വേണ്ടി പിസി ജോര്‍ജ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയോട് അഭിപ്രായം തേടി. കെഎം മാണിയുടെ അനുമതി ലഭിച്ചാല്‍ നാളെ തന്നെ രാജിവെക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ താന്‍ രാജിവെച്ചേനെയെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി അത്രയ്ക്ക് ധാര്‍മ്മികതയുണ്ടെങ്കില്‍ പിസി ജോര്‍ജ് രാജിവെക്കട്ടെയെന്ന് പിടി തോമസ് എം.പി പ്രതികരിച്ചു. തുടര്‍ന്നാണ് പിസി ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചത്.

---- facebook comment plugin here -----

Latest