വൃക്കകള്‍ തകരാറിലായ യുവാവ് സഹായം തേടുന്നു

Posted on: July 23, 2013 8:30 pm | Last updated: July 23, 2013 at 8:30 pm

അബുദാബി: രണ്ടു വൃക്കകളും തകരാറിലായി മരണത്തോട് മല്ലടിച്ച് മലയാളി ഉദാരമനസ്‌കരുടെ സഹായം തേടുന്നു. അബുദാബിയില്‍ ജോലിചെയ്യുന്ന നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി നൗഷാദാണ് സഹായം തേടുന്നത്. രണ്ടു വൃക്കകളും തകരാറിലായതിനാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഈ ചെറുപ്പകാരന്‍. 24 വര്‍ഷമായി അബുദാബി ബനിയാസില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്തുവരികയാണ്.
രണ്ട് വര്‍ഷം മുമ്പാണ് വൃക്ക രോഗം കണ്ടത്തെിയത്. തുടര്‍ന്ന് ജോലി ചെയ്ത് സമ്പാദിച്ച പണമെല്ലാം ചികിത്സക്ക് ചെലവായി. സാമ്പത്തികമായി തകര്‍ന്ന നൗഷാദും കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്. ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെക്കുകയേ വഴിയുള്ളൂ. വൃക്ക മാറ്റിവെക്കുന്നതിന് ശസ്ത്രക്രിയക്ക് മാത്രം ആറര ലക്ഷത്തിലധികം രൂപ വേണമെന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വൃക്കക്ക് 11 ലക്ഷത്തോളം രൂപ വേറെകണ്ടെത്തണം. ശസ്ത്രക്രിയക്കായി ഈ മാസം 28 (ഞായര്‍) ന് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.
തന്റെ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാരമനസ്‌കര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നൗഷാദും കുടുംബവും.

A/C NO: 10722100022596, FEDARAL BANK,

NEDUMANGAD BRANCH, THIRUVANANTHAPURAM

നൗഷാദിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 056-3210251.