Connect with us

Kannur

നഗരസഭയുടെ ഭൂമി വിട്ടു കൊടുക്കില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പയ്യാമ്പലം ശ്മശാനം; നഗരസഭ റിവ്യുഹരജി നല്‍കും

Published

|

Last Updated

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനം നഗരസഭയുടെതാണെന്നും നഗരസഭയുടെ ഭൂമി ആര്‍ക്കും വിട്ടുകൊടുക്കേണ്ടതില്ലെന്നും നഗരസഭാ കൗണ്‍സില്‍. പയ്യാമ്പലം ശ്മശാനം പള്ളിക്കുന്ന് പഞ്ചായ്ത് ഏറ്റെടുത്തത് സംബന്ധിച്ച് റിവ്യൂഹര്‍ജി നല്‍കാനും ഇന്നലെ നട്ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഷാജി ചന്ദ്രോത്ത് ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത ഹരജിയെതുടര്‍ന്നാണ് ഹൈക്കോടതി പയ്യാമ്പലം ശ്മശാനം പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാല്‍ നഗരസഭയുടെ അവകാശവാദം ഉന്നയിക്കാന്‍ നടപടിയൊന്നുമുണ്ടാകാത്തത് വീഴ്ചയാണെന്ന് യോഗത്തില്‍ പ്രതിപക്ഷ നേതാവ് യു പുഷ്പരാജ് ആരോപിച്ചു. 2006ല്‍ പയ്യാമ്പലം ശ്മശാനം സംബന്ധിച്ച നടന്നയോഗത്തില്‍ പയ്യാമ്പലം ശ്മശാനം റവന്യു ഭൂമിയാണെന്ന് വ്യക്തമാക്കിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശ്മശാനത്തിന്റെ പഴയ കെട്ടിടത്തിന് നഗരസഭയുടെ കെട്ടിട നമ്പറുണ്ട്. എന്നാല്‍ നഗരസഭയു#െട അവകാശവാദം ഉന്നയിക്കാന്‍ യാതൊരു നടപടിയുണ്ടായില്ല. ഇതെ സ്ഥലത്ത് പാലം പണിതത് നഗരസഭയാണ്. ഇതൊക്കയായിട്ടും ശ്മശാന വിഷയത്തില്‍ നഗരസഭ സ്വീകരിച്ച സമീപനം ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ഭൂമി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും ഈ മാസം 25ന് കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നയിക്കാമെന്നും ചെയര്‍പേഴ്‌സണ്‍ രോഷ്‌നിഖാലിദ് അറിയിച്ചു. പൊട്ടിപൊളിഞ്ഞ റോഡുകള്‍ കാരണം നഗരത്തിലൂടെ സഞ്ചരിക്കാനാകുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്താല്‍ നടുവൊടിയുന്ന അവസ്ഥയാണ്. പ്രസവവും ചിലപ്പോള്‍ വണ്ടിയില്‍ നടന്നേക്കും. അംഗങ്ങല്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ ആശിര്‍വാദ് ആശുപത്രി റോഡ്, ഫോര്‍ട്ട് റോഡ്, നീര്‍ച്ചാല്‍ തുടങ്ങി പൊട്ടിപൊളിഞ്ഞ റോഡുകളുടെ നീണ്ട പട്ടിക തന്നെ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
നഗരസഭകളുടെ എല്ലാ പ്രവൃത്തിയും ഡി പി എല്‍ അനുമതിയോടെയാകണമെന്ന നഗര കാര്യ ഡയരക്ടരുടെ സര്‍ക്കുലര്‍ റോഡ് അറ്റകുറ്റപണികളെ ബാധിക്കുന്നതായി പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി കെ നൗഷാദ് ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് നഗരസഭയുടെ അവകാശത്തിലുള്ള കൈകടത്തലാണെന്ന അഭിപ്രായവും അംഗങ്ങളില്‍ നിന്നുണ്ടായി. സ്വയം ഭരണാവകാശത്തെ ഈ ഉത്തരവ് തകര്‍ക്കുമെന്ന് വൈസ് ചെയര്‍മാന്‍ ടി ഒ മോഹനന്‍ പറഞ്ഞു. നഗരസഭാ കൗണ്‍സിലിന്റെ പ്രതികരണം സര്‍ക്കാറിനെ അറിയിക്കാനും ഉത്തവരവ് തിരുത്താന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പുതുതായി കെ എം സി നമ്പര്‍ നല്‍കുന്നത് സംബന്ധിച്ചുള്ള അവകാശം നഗരസഭക്കാണെന്നും നേരത്തെയുണ്ടായ അധികാരം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്ണ്‍ പറഞ്ഞു. ആനക്കുളം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന അങ്കണ്‍വാടിക്ക് പുതുതായി കെട്ടിടം പണിയുന്നതിന് ആനക്കുളത്തിന് സമീപത്തെ പി ഡബ്ല്യു ഡി വകയുള്ള സ്ഥലത്തുനിന്ന് അഞ്ച് സെന്റ് സ്ഥലം അനുവദിക്കണമെന്ന് ഏറാമ്പള്ളി രവീന്ദ്രന്റെ പ്രമേയം യോഗം അംഗീകരിച്ചു.
അംഗങ്ങളായ എം സി ശ്രീജ, ടി സി താഹ, പി പ്രകാശന്‍, ഇ കെ മുഹമ്മദ് ശമീം, എം കെ ഷൈജു, എം കെ അനില്‍കുമാര്‍, എം ഷഫീഖ്, എം പി മുഹമ്മദലി, പി വി ജയസൂര്യന്‍, സി സീനത്ത്, മുസ്‌ലീഹ് മഠത്തില്‍ അല്‍ത്താഫ് മാങ്ങാടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest