സോളാര്‍ തട്ടിപ്പ്: സരിതയുടെ നിര്‍ണ്ണായക മൊഴി ഇന്ന് പുറത്തുവന്നേക്കും

Posted on: July 23, 2013 7:13 am | Last updated: July 23, 2013 at 11:13 am

Saritha-S-Nair

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി ഇന്ന് പുറത്ത് വന്നേക്കും. മൊഴി പരാതിയായി എഴുതി വാങ്ങാന്‍ അനുമതി ചോദിച്ച് സരിതയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ സമീപിക്കും. മൊഴി ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. പല പ്രമുഖരുടേയും പേരുകള്‍ സരിത കോടതിയോട് പറഞ്ഞിട്ടുണ്ടെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു.