മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ കഴിയില്ല: അമര്‍ത്യാസെന്‍

Posted on: July 22, 2013 9:38 pm | Last updated: July 22, 2013 at 9:42 pm

amarthya-sen

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ കഴിയില്ലെന്ന് നോബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ദനുമായ അമര്‍ത്യാസെന്‍. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിഎന്‍എന്‍-ഐബിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമര്‍ത്യാസെന്‍ പറഞ്ഞു.നരേന്ദ്രമോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തേയും അദ്ദേഹം എതിര്‍ത്തു. ഗുജറാത്തിലെ ബാഹ്യ ഘടന ചിലപ്പോള്‍ നല്ലതായിരിക്കാം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷാബോധം ഉറപ്പു വരുത്താന്‍ മോഡിക്ക് സാധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മോഡി ഒന്നും ചെയ്തിട്ടില്ലെന്നും അമര്‍ത്യസന്‍ അഭിമുഖത്തില്‍ പറഞ്ഞു

 

(അമര്‍ത്യാസെനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം)