ലോറി സമരം പിന്‍വലിച്ചു

Posted on: July 22, 2013 9:20 pm | Last updated: July 22, 2013 at 9:24 pm

lorry

തിരുവനന്തപുരം: വാളയാറില്‍ രണ്ട് ദിവസമായി നടത്തിവന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു.

സമര പ്രതിനിധികളും മുഖ്യമന്ത്രിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിന് കാലതാമസമുണ്ടാകുന്നുവെന്നാരോപിച്ചാണ് സംസ്ഥാനത്തേക്കുള്ള ചരക്ക് ലോറികള്‍ സമരം നടത്തിയത്.

സമരത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചിരുന്നു. അവശ്യസാധനങ്ങളുടെ വരവിനെയും സമരം ബാധിച്ചിരുന്നു. സമരക്കാരുടെ അറിന നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഒരു മാസത്തിനു ശേഷം തീരുമാനം പുന:പരിശോധിക്കുമെന്ന് ലോറി ഉടമകള്‍ അറിയിച്ചു.