ഇന്ത്യന്‍ മുജാഹിദീന്റെ പിറവിക്ക് കാരണം ഗുജറാത്ത് കലാപമെന്ന് കോണ്‍ഗ്രസ്

Posted on: July 21, 2013 9:41 pm | Last updated: July 21, 2013 at 9:41 pm

SHAKEEL_AHMED_1475642fന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റഎ രൂപീകരണത്തിനു പിന്നില്‍ ഗുജറാത്ത് കലാപമാണെന്ന് കോണ്‍ഗ്രസ്. ‘ ഇന്ത്യന്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ടത് ഗുജറാത്ത് കലാപത്തിന് ശേഷമാണ് എന്ന് പറയുന്നത് എന്‍ ഐ എയാണ്. എന്നിട്ടും എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ബി ജെ പിയും ആര്‍ എസ് എസും വര്‍ഗീയരാഷ്ട്രീയം പറയുന്നത്?’ കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹ്മദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.

രാജ്യത്തെ വര്‍ഗീയതയുടെ ഉറവിടം ബി ജെ പിയും ആര്‍ എസ് എസുമാണെന്നും അവര്‍ ഇത്തരത്തിലുള്ള രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും ഷക്കീല്‍ അഹമ്മദ് പറഞ്ഞു.