Connect with us

Gulf

ഡിസ്‌കവറി ഗാര്‍ഡണിലെ പൈപ്പ് പൊട്ടല്‍; 'ദിവ' അന്വേഷണം തുടങ്ങി

Published

|

Last Updated

ദുബൈ: ഡിസ്‌കവറി ഗാര്‍ഡണില്‍ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് ദിവ അന്വേഷണം തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു പൈപ്പ് പൊട്ടിയതും പ്രദേശം വെള്ളത്തില്‍ മുങ്ങിയതും. 1.2 മീറ്റര്‍ ചുറ്റളവുള്ള പൈപ്പില്‍ വിള്ളലുണ്ടായുരുന്നതായും ഇത് രാത്രി 10 മണിയോടെ പൊട്ടുകയുമായിരുന്നുവെന്നും ദിവയുടെ കസ്റ്റമര്‍ സര്‍വീസ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുല്ല അല്‍ ഹജ്‌രി വ്യക്തമാക്കി.
പൈപ്പിലൂടെ കൂടിയ തോതിലും ഉയര്‍ന്ന മര്‍ദത്തിലും ജലം പ്രവഹിച്ചതാവാം പൊട്ടലിന് ഇടയാക്കിയതെന്നാണ് അനുമാനം. എന്നാല്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്ന ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ അബ്ദുല്ല അല്‍ ഹജ്‌രി തള്ളിക്കളഞ്ഞു. പൊട്ടിത്തെറി ഉണ്ടായിട്ടില്ല. വെള്ളം കൂടിയ തോതില്‍ ചീറ്റിത്തെറിച്ച ശബ്ദം മാത്രമാണുണ്ടായത്. 20 മിനുട്ടിനകം ഈ ലൈനിലൂടെയുളള ജല വിതരണം ദിവ നിര്‍ത്തിയിരുന്നു. മേഖലയിലേക്കുള്ള മുഖ്യ പൈപ്പ് ലൈനിലാണ് പൊട്ടലുണ്ടായത്. അനുബന്ധ ലൈന്‍ ഉള്ളതിനാല്‍ മേഖലയില്‍ ജല വിതരണം മുടങ്ങില്ല.
മേഖലയിലേക്ക് ജല വിതരണം നടത്തുന്ന മുഖ്യ ലൈനുകളില്‍ ഒന്നിലാണ് പൊട്ടല്‍ സംഭവിച്ചതെന്ന് ദിവയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ഖവ്‌ല അല്‍ മെഹൈരിയും വ്യക്തമാക്കി. പെട്ടെന്ന് സംഭവം നിയന്ത്രണത്തിലാക്കാന്‍ ദിവ ഉദ്യോസ്ഥര്‍ക്ക് കഴിഞ്ഞു.
മതിയായ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ പൈപ്പ് പൊട്ടിയിട്ടും മേഖലയില്‍ ജല വിതരണം മുടങ്ങിയില്ല. പൊട്ടലിനുള്ള കാരണം അജ്ഞാതമാണ്. അന്വേഷണം പൂര്‍ത്തിയായാലെ എന്തെങ്കിലും പറയാനാവൂ. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം കഴിവതും വേഗം പമ്പ് ചെയ്തു ഒഴിവാക്കും.
ദിവയുമായി ബന്ധപ്പെട്ട് വെള്ളം പമ്പ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതായി ആര്‍ ടി എ അധികൃതരും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ നഖീലും വ്യക്തമാക്കി.

---- facebook comment plugin here -----

Latest