Connect with us

Malappuram

കുറുക, കൊളപ്പുറം ജി യു പി സ്‌കൂളുകള്‍ ഹൈസ്‌കൂളാകും

Published

|

Last Updated

വേങ്ങര: ഉപജില്ലയിലെ രണ്ട് പ്രൈമറി സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കി അപ് ഗ്രേഡ് ചെയ്യാന്‍ നടപടികളായി. വേങ്ങര ഗ്രാമ പഞ്ചായത്തിലെ വലിയോറ കുറുക ജി യു പി സ്‌കൂളും എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ കൊളപ്പുറം ജി യു പി സ്‌കൂളുമാണന്നത്.
രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാന്‍ (ആര്‍ എം എസ് എ) പദ്ധതി പ്രകാരം സൗകര്യങ്ങളുള്ള ഈ സ്‌കൂളുകളെ അപ്‌ഗ്രേഡ് ചെയ്യാന്‍ പ്രൊപ്പോസല്‍ ഉണ്ടായിരുന്നു. ഇതു പ്രകാരമാണ് ഇന്നലെ ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ അധികൃതരെ നടപടികളുടെ വിവരങ്ങള്‍ അറിയിച്ചത്. ഈ അധ്യായന വര്‍ഷം തന്നെ എട്ടാം തരം ആരംഭിക്കാനാണ് നിര്‍ദേശം. അധ്യായന വര്‍ഷം ആരംഭിച്ചിട്ട് ഒന്നര മാസം പിന്നിട്ടത് കാരണം ഈ സ്‌കൂളുകളില്‍ നിന്നും ഏഴാം തരം കഴിഞ്ഞവരെല്ലാം മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്ന് ഏട്ടാം തരം പഠന നടത്തുന്നുണ്ട്. ഈ കുട്ടികളെ തിരികെ സ്‌കൂളിലേക്കെത്തിച്ച് എട്ടാം തരത്തിലേക്ക് പ്രവേശിപ്പിക്കുകയോ പുതിയ കുട്ടികളെ കണ്ടെത്തി എട്ടാം തരം ആരംഭിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്വം അധികൃതരെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഈ സ്‌കൂളുകളും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം തന്നെ എട്ടാം തരം ആരംഭിക്കും. ഏറെ കാലത്തെ നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിലാണ് വിലയോറ കുറുക യു പി സ്‌കൂളുകളെ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നത്. വേങ്ങര ഗ്രാമ പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നിന്നും പറപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നിന്നുമുള്ള കുട്ടികളാണ് ഈ സ്‌കൂളില്‍ പഠനം നടത്തുന്നത്.
എട്ടാം തരത്തിലേക്ക് കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ ചേറൂര്‍ ഹൈസ്‌കൂള്‍, ഊരകം ഗ്രാമ പഞ്ചായത്തിലെ വേങ്ങര ബോയ്‌സ് ഹൈസ്‌കൂള്‍, പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഐ യു ഗേള്‍സ്, പെണ്‍കുട്ടികള്‍ക്ക് മാത്രം വേങ്ങര ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ സ്ഥാപനങ്ങളെയാണ് ഇവിടത്തെ കുട്ടികള്‍ ആശ്രയിക്കുന്നത്. ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതോടെ വിദ്യാര്‍ഥികളുടെ കിലോമീറ്റര്‍ താണ്ടിയുള്ള യാത്രക്ക് പരിഹാരമാവും. ഇവിടെ നിലവില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ എല്‍ പി, യു പി തലത്തിലായി പഠനം നടത്തുന്നുണ്ട്.
സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തതത് സംബന്ധിച്ചുള്ള ഉത്തരവ് സകഌകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടില്ലെങ്കിലും ഇന്നലെ ടെലിഫോണ്‍ മുഖേന വിവരമറിയിച്ച് ഡി ഡി പ്രധാധ്യാപകരുമായി ചര്‍ച്ച നടത്തി ക്ലാസുകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേ സമയം ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Latest