കൊണ്ടോട്ടി താലൂക്ക് ഓഫീസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

Posted on: July 21, 2013 7:26 am | Last updated: July 21, 2013 at 7:26 am

കൊണ്ടോട്ടി: പുതുതായി അനുവദിച്ച കൊണ്ടോട്ടി താലൂക്ക് തുടങ്ങുന്നതിന് കൊണ്ടോട്ടി പി സി സി സൊസൈറ്റി കെട്ടിടത്തില്‍ താലൂക്ക് ഓഫീസ് തുടങ്ങുന്നതിനും കൊണ്ടോട്ടി സര്‍ക്കാര്‍ കോളജ് വിളയില്‍ പറപ്പൂരില്‍ താത്കാലിക കെട്ടിടത്തില്‍ തുടങ്ങുന്നതിനും കെ മുഹമ്മദുണ്ണി ഹാജി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
ഇതിന് സര്‍ക്കാര്‍ അനുമതി നേടുന്നതിനും തീരുമാനമായി. രണ്ട് സ്ഥാപനങ്ങളുടെയും ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിനും യോഗം തീരുമാനിച്ചു.കോളജില്‍ പത്ത് കോഴ്‌സുകള്‍ തുടങ്ങുന്നതിനായി അനുമതി നേടിയിട്ടുള്ളത്. ഇതിനാല്‍ ലാബ് സൗകര്യം ആവശ്യമില്ലാത്ത കോഴ്‌സുകള്‍ക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഈ വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. താലൂക്ക് ഓഫീസ് സ്ഥിരം കെട്ടിടം പണിയുന്നതിന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കും. നേരത്തെ രണ്ട് കോടി രൂപ ഇതിന് വകയിരുത്തിയിട്ടുണ്ട്. യോഗത്തില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, ജില്ലാ പഞ്ചായത്ത് അംഗ വനജ, കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ്‌സി ഫാത്വിമ ബീവി, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ മുംതാസ്, മുതവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റെ് കെ വി സഫിയ, നെടിയിരുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ സി ഷീബ, ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ എം ഹിബ്ബത്തുല്ല, കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. കെ അബ്ദുല്‍ ഹമീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.