കരകൗശല പ്രദര്‍ശനവും വില്‍പ്പനയും

Posted on: July 21, 2013 6:59 am | Last updated: July 21, 2013 at 6:59 am

പാലക്കാട്: തമിഴ്‌നാട് കരകൗശല വികസന കോര്‍പറേഷന്‍ (പൂംപുഹാര്‍) നടത്തുന്ന കരകൗശല ഉത്പന്നങ്ങളുടെയും കൈത്തറി വസ്ത്രങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും പാലക്കാട് കോട്ടമൈതാനത്തിനുസമീപമുള്ള ഐ എം എ ഹാളില്‍ തുടങ്ങി. ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്, ആന്ധ്രാ, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് പത്തു ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. പ്രദര്‍ശനത്തിലൂടെ സാധാരണക്കാരായ കലാകാരന്‍മാര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു
പ്രദര്‍ശനം ഈ മാസം 31 വരെ തുടരും. 1973 ല്‍ സ്ഥാപിതമായ കോര്‍പറേഷന്‍ തമിഴ്‌നാടിന്റെ കരകൗശല പാരമ്പര്യവും സംസ്‌ക്കാരവും സംരക്ഷിക്കുകയും അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കലാകാരന്‍മാരന്‍മാരെ സഹായിക്കുകയും ചെയ്തുവരുന്നുണ്ട്. തമിഴ്‌നാടിനു പുറമെ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും വില്‍പ്പനശാലകളുണ്ട്. മുംബൈ, പൂനെ, ഇന്‍ഡോര്‍, ഭോപ്പാല്‍, ചണ്ടീഗഢ്, ഹൈദ്രാബാദ്, ലക്‌നൗ, നാഗ്പൂര്‍ തുടങ്ങിയസ്ഥലങ്ങളില്‍ വിജയകരമായി പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഞായറാഴ്ചകളിലും പ്രദര്‍ശനമുണ്ടാകും.