ഗുജറാത്തില്‍ 21 മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Posted on: July 20, 2013 1:01 pm | Last updated: July 20, 2013 at 1:01 pm

madrassa-stude25297കച്ച്: ഗുജറാത്തിലെ കച്ച് ജില്ലയിലെ നാലിയ ഗ്രാമത്തിലെ 21 മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ യേറ്റതായി ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ 19 പേരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ രണ്ടു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പഴകിയ ഭക്ഷണമാണ് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ക്ഷണം കഴിച്ചയുടനെ കുട്ടികള്‍ക്ക് തളര്‍ച്ചയും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വാസഥ്യങ്ങള്‍ അനുഭവപ്പെട്ടിതിനെ തുടര്‍ന്ന് മദ്രസ അധികൃതരാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.