മമ്മൂട്ടിക്ക് സോളാര്‍ തട്ടിപ്പിലെ പണം നല്‍കിയെന്ന് ബിജുവിന്റെ മൊഴി

Posted on: July 20, 2013 9:24 am | Last updated: July 20, 2013 at 9:24 am

mammoottyതിരുവനന്തപുരം:സോളാര്‍ തട്ടിപ്പിലെ പണം നടന്‍ മമ്മൂട്ടിക്കും നല്‍കിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടേയും വെളിപ്പെടുത്തല്‍. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ വിശദമായ ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എറണാംകുളത്ത് ടീം സോളാറിന്റെ ഉല്‍ഘാടന ചടങ്ങില്‍ അതിഥിയായി എത്തുന്നതിന് വേണ്ടിയാണ് മമ്മൂട്ടിക്ക് പണം നല്‍കിയതെന്ന് ബിജു രാധാകൃഷ്ണന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അമ്പതിനായിരം രൂപ ചെക്കായും ബാക്കി ഒമ്പത് ലക്ഷത്തി അമ്പതിനായിരം രൂപ പണമായും നല്‍കിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. അതേസമയം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണനേയും സരിത എസ് നായരേയും ഇന്ന് കോടതിയില്‍ ഹാജറാക്കും.