മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്തു

Posted on: July 20, 2013 8:24 am | Last updated: July 20, 2013 at 1:28 pm

malaമലപ്പുറം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉല്‍ഘാടനം ചെയ്തു.

ചടങ്ങില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി എന്നിവരും എംപിമാരും എംഎല്‍എമാരും പങ്കെടുത്തു. അടുത്ത മാസം ഒന്ന് മുതല്‍ പ്രവേശനം ആരംഭിക്കും. നൂറ് കുട്ടികള്‍ക്കാണ് ആദ്യ ഘട്ടം പ്രവേശനം നല്‍കുക. തിരൂര്‍ തുഞ്ചെത്തെഴുത്തച്ഛന്‍ സ്മാരക സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തായി നിര്‍മ്മിച്ചിട്ടുള്ള ആസ്ഥാന മന്ദിരത്തിന് അക്ഷരമെന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 2012 നവംബറില്‍ പ്രഖ്യാപിച്ച സര്‍വ്വകലാശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ 98 ദിവസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.