ശാലുവിന്റെ ജാമ്യാപേക്ഷ: സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

Posted on: July 19, 2013 4:44 pm | Last updated: July 19, 2013 at 4:44 pm

Kerala High Courtകൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. നടി ശാലുമേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കാനായി എടുത്തപ്പോള്‍ മാറ്റിവെക്കണമെന്ന് അഡ്വ. ജനറല്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഇത് നല്ല പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇത്തരം നടപടികള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിക്കുള്ള അതൃപ്തി കൂടി അറിയിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.