ദമാം ഐ സി എഫിന് പുതിയ ഭാരവാഹികള്‍

Posted on: July 19, 2013 12:31 am | Last updated: July 19, 2013 at 12:31 am

ദമാം: സഊദിയിലെ ദമാം ഐ സി എഫ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്‍ ലത്വീഫ് അഹ്‌സനി (പ്രസി.), അന്‍വര്‍ കളറോഡ് (ജന. സെക്ര.), നാസര്‍ മസ്താന്‍ മുക്ക് (ട്രഷ.), ശരീഫ് സഖാഫി, അബ്ദുസ്സമദ് മുസ്‌ലിയാര്‍, യൂസുഫ് അഫ്‌സലി, അബ്ദുര്‍റഹ്മാന്‍ ദാരിമി (വൈസ്. പ്രസി.), സലീം പാലാച്ചിറ, മുഹമ്മദ് റഫീഖ് വയനാട്, അബ്ബാസ് തെന്നല, റാഷിദ് കോഴിക്കോട് (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികള്‍. ദേശീയ പ്രസിഡന്റ സയ്യിദ് ഹബീബ് കോയ തങ്ങള്‍ തിരഞ്ഞടുപ്പ് നിയന്ത്രിച്ചു.

സഫാ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ സൈദ് സഖാഫി ചെരുവേരി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അന്‍വരി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് റഫീഖ്, അന്‍വര്‍ കളറോഡ്, അബ്ദുര്‍റഹ്മാന്‍ സഖാഫി നെടിയനാട്, ഉമര്‍ സഅദി, ഹാരിസ് ജൗഹരി സംസാരിച്ചു.