ലിവ ഈത്തപ്പഴോത്സവം ഇന്ന് തുടങ്ങും

Posted on: July 18, 2013 9:00 pm | Last updated: July 18, 2013 at 9:09 pm

അബുദാബി: ലിവ ഈത്തപ്പഴോത്സവം ഇന്ന് തുടങ്ങും. ഈ മാസം 25 വരെ നീളും. ഉത്സവത്തിന്റെ ഭാഗമായി 160 കടകള്‍ തുറന്നിട്ടുണ്ടെന്ന് ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ മസ്‌റഊഇ പറഞ്ഞു. വിവിധ തരം ഈത്തപ്പഴങ്ങളും ഈന്തപ്പനയുടെ ഓലകൊണ്ടും തടികൊണ്ടും നിര്‍മിച്ച ഉത്പന്നങ്ങളും ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.