കാന്തപുരത്തിന്റെ പ്രഭാഷണം

Posted on: July 18, 2013 8:16 pm | Last updated: July 18, 2013 at 8:18 pm

kanthapuram 2അല്‍ ഐന്‍: ഐ സി എഫ് റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തും. ഇന്ന് (വ്യാഴം) തറാവീഹിനു ശേഷം അല്‍ ഐന്‍ കോ-ഓപ്പറേറ്റീവിനു സമീപമുള്ള സര്‍ഊനി മസ്ജിദിലാണ് പ്രഭാഷണം.
അബുദാബി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമസാന്‍ പ്രഭാഷണം നാളെ (വെള്ളി) ജുമുഅ നിസ്‌കാര ശേഷം അബുദാബി എയര്‍പോര്‍ട്ട് റോഡിലെ പഴയ പോസ്റ്റോഫീസിനു സമീപമുള്ള ദാഇറത്തുല്‍ മിയ വലിയപള്ളിയില്‍ നടക്കും.

 

ALSO READ  പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ അക്രമകാരികളല്ല: കാന്തപുരം