കുമളിയിലെ കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

Posted on: July 18, 2013 10:54 am | Last updated: July 18, 2013 at 1:37 pm

kumali-childകുമളി: കുമളിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂര പീഡനത്തിന് ഇരയായ അഞ്ചു വയസ്സുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതി. രക്ഷപ്പെടാന്‍ 25 ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലനെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍ സന്ദര്‍ശിച്ചു. മുഴുവന്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് എം.കെ മുനീര്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളില്‍ കുട്ടിയെ വേറെ ആശുപത്രിയിലേക്ക് മാറ്റില്ല. വിദഗ്ധര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.