2 ജി: അനില്‍ അംബാനിയെ വിളിപ്പിക്കണമെന്ന ഹര്‍ജിയില്‍ വിധി നാളെ

Posted on: July 18, 2013 10:02 am | Last updated: July 18, 2013 at 10:02 am

anil ambani with tina ambaniന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാട് കേസില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനിയേയും ഭാര്യ ടീനയേയും സാക്ഷികളാക്കണമെന്ന സിബിഐ ഹര്‍ജിയില്‍ വിധി നാളെ. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡില്‍ റിലയന്‍സ് എഡിഎ ഗ്രൂപ്പ് കമ്പനികളുടെ 990 കോടി രൂപ നിക്ഷേപം സംബന്ധിച്ച തെളിവു ശേഖരിക്കുന്നതിനാണിത്.

റിലയന്‍സ് എഡിഎ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനെന്ന നിലയില്‍ തന്റെ കമ്പനികളുടെ നിക്ഷേപം സംബന്ധിച്ച ആരോപണങ്ങള്‍ക്കു മറുപടി നല്‍കുന്നതിനു അനില്‍ അംബാനിക്കു കഴിയുമെന്നാണ് സിബിഐയുടെ വാദം. തീരുമാനം എടുക്കുന്ന യോഗത്തില്‍ അനില്‍ പങ്കാളിയായില്ലെങ്കില്‍ പോലും ഇതുസംബന്ധിച്ച് അദ്ദേഹത്തിനു അറിവുണ്ടായിരുന്നതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.യു. ലളിത് ഇന്നലെ കോടതിയില്‍ വാദിച്ചു.