ഭക്ഷ്യ വിഷബാധ: മരിച്ച കുട്ടികളുടെ എണ്ണം 27 ആയി

Posted on: July 18, 2013 9:36 am | Last updated: July 18, 2013 at 9:38 am

food poison

പാറ്റ്‌ന: ബിഹാറിലെ ചപ്രയില്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 27 ആയി. മൂന്ന് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. സംഭവത്തെ തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടി അക്രമാസക്തമായി. ഛബ്ഡയിലെ ദരംസാത്തി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നതായി ബിഹാര്‍ മുഖ്യമന്ത്രി സ്ഥിതീകരിച്ചു. കീടനാശിനിയുടെ അംശം അടങ്ങിയ ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷാംശമാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. വിഷം അബദ്ധത്തില്‍ കലര്‍ന്നതാണോ അതോ മനപ്പൂര്‍വ്വം ആരെങ്കിലും കലര്‍ത്തിയതാണോ എന്നും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരവും പ്രഖ്യാപിച്ചു.