അദിതി കേസില്‍ കുറ്റപത്രം ഇന്ന്: അച്ഛനും രണ്ടാനമ്മയും പ്രതികള്‍

Posted on: July 18, 2013 8:21 am | Last updated: July 18, 2013 at 10:56 am

adhithi-featuredകോഴിക്കോട്: രണ്ടാനമ്മയും പിതാവും ചേര്‍ന്ന് മര്‍ദിച്ചതിനെ തുടര്‍ന്ന് ഒന്നാം ക്ലാസുകാരിഅദിതി എസ് നമ്പൂതിരി കൊല്ലപ്പെട്ട കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പിതാവ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മ റംലത്ത്് എന്ന ദേവകിയെ രണ്ടാം പ്രതിയാക്കിയുമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.

കോഴിക്കോട് ബിലാത്തിക്കുള്ളത്ത് രണ്ടാനമ്മയുടേയും പിതാവിന്റെയും ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് രണ്ടര മാസം മുമ്പ് ഏഴു വയസ്സുകാരി അദിതി മരിച്ചത്.

അയല്‍വാസികളെ കൂടാതെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കളുടെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടേയും മോഴികള്‍ രേഖപ്പെടുത്തി. നടക്കാവ് സിഐ പികെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.