അല്‍ത്തമാസ് കബീര്‍ ഇന്ന് പടിയിറങ്ങും: പി.സദാശിവം പുതിയ ചീഫ് ജസ്റ്റിസ്

Posted on: July 18, 2013 8:09 am | Last updated: July 18, 2013 at 8:09 am

althamas kabeerന്യൂഡല്‍ഹി: ഒമ്പത് മാസം ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ഇന്ന് പടിയിറങ്ങും.
2012 സെപ്തംബര്‍ 29നാണ് രാജ്യത്തെ 39ാംമത്തെ ചീഫ് ജസ്റ്റിസായി അല്‍ത്തമാസ് കബീര്‍ നിയമിതനായത്. 1973ല്‍ അഭിഭാഷകനായി തുടങ്ങിയ അല്‍ത്തമാസ് കബീര്‍ 1990ലാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായത്. ജാര്‍ഖണ്ഡ് ഹൈക്കോടതികളില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചു.
കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്ന് കുറക്കേണ്ടതില്ലെന്നും 18 വയസ്സുവരെയുള്ളവര്‍ കുട്ടികളാണെന്നുമുള്ള വിധിയുമാണ് കബീര്‍ അവസാനമായി പുറപ്പെടുവിച്ചത്.
അല്‍ത്തമാസ് കബീറിന് പകരം തമിഴ്‌നാട്ടുകാരനായ ജസ്റ്റിസ് പി.സദാശിവം നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.