വാക്കേറ്റം: ആറു പേര്‍ ചേര്‍ന്ന് ഇന്ത്യക്കാരനെ കൊന്നു

Posted on: July 17, 2013 8:28 pm | Last updated: July 17, 2013 at 8:28 pm

murderഷാര്‍ജ: വാക്കേറ്റത്തെ തുടര്‍ന്ന് ആറു പേര്‍ ചേര്‍ന്ന് ഇന്ത്യക്കാരനെ കൊന്നു. ഇന്ത്യക്കാര്‍ തമ്മിലായിരുന്നു വാക്ക് തര്‍ക്കമെന്നും സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തതായും ഷാര്‍ജ പോലീസ് വ്യക്തമാക്കി. രണ്ട് പേര്‍ക്കായുള്ള അന്വേഷണം നടന്നു വരികയാണ്. നഗരത്തിലെ ക്ലോക്ക് റൗണ്ട്എബൗട്ടിന് സമീപത്തെ മരിച്ച ആളുടെ താമസസ്ഥലത്തിന് സമീപത്തായിരുന്നു വാക്കേറ്റം.

ആറു പേരില്‍ ഒരാളില്‍ നിന്നും മരക്കഷ്ണത്താല്‍ തലക്കേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നും പോലീസ് വ്യക്തമാക്കി.