കിവീസ് താരം മാത്യൂ സിംഗ്ലയര്‍ വിരമിച്ചു

Posted on: July 17, 2013 2:04 pm | Last updated: July 17, 2013 at 2:04 pm

SINCLAIR__1520896fവെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം മാത്യൂ സിംഗ്ലയര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 37-കാരനായ സിംഗ്ലയര്‍ 33 ടെസ്റ്റുകളില്‍ ന്യൂസിലാന്റിന്് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം കാഴ്ച വെച്ച സിംഗ്ലയര്‍ 15,000 റണ്‍സിലധികം റണ്‍സെടുത്തിട്ടുണ്ട്.

അരങ്ങേറ്റ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയാണ് സിംഗ്ലയര്‍ തുടങ്ങിയത്. ന്യൂസിലന്‍ഡ് താരത്തിന്റെ ടെസ്റ്റിലെ അരങ്ങേറ്റത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും സിക്ലയറിന്റെ പേരില്‍ തന്നെ. 1999-2000ല്‍ വെല്ലിംഗ്ടണില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 214 റണ്‍സാണ് മികച്ച സ്‌കോര്‍. 11 വര്‍ഷത്തെ കരിയറില്‍ 33 ടെസ്റ്റുകള്‍ മാത്രമാണ് സിംഗ്ലയര്‍ കളിച്ചത്. 2010-ല്‍ ഹാമില്‍ട്ടണില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.