ലാവ്‌ലിന്‍: കുറ്റപത്രം വിഭജിച്ചു

Posted on: July 17, 2013 12:17 pm | Last updated: July 17, 2013 at 12:17 pm

SNC-LAVALIN-large570തിരുവന്തപുരം: ലാവ്‌ലിന്‍ കേസില്‍ തിരുവനന്തപുരം സി ബി ഐ കോടതി കുറ്റപത്രം രണ്ടായി വിഭജിച്ചു. കേസില്‍ ഏഴാം പ്രതി പിണറായി വിജയന്‍ വെള്ളിയാഴ്ച വിടുതല്‍ ഹര്‍ജി നല്‍കും. കേസ് ഈ മാസം 31ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ജൂണ്‍ പതിനെട്ടിനാണ് ഹൈക്കോടതി ലാവ്‌ലിന്‍ കുറ്റപത്രം വിഭജിക്കാന്‍ അനുമതി നല്‍കിയത്. പിണറായി വിജയന്റെ ഹര്‍ജിയിലായിരുന്നു കോടതി അനുമതി നല്‍കിയത്.