ചളിക്കുളമായ ചാഴിയോട്ടിലെ റോഡില്‍ യാത്ര ദുസ്സഹം

Posted on: July 17, 2013 8:55 am | Last updated: July 17, 2013 at 8:55 am

കാളികാവ്: ചാഴിയോട് പ്രദേശത്തുകാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള റോഡ് തകര്‍ന്നു. ചെങ്കോട് വഴി വിവിധ സ്ഥാപനങ്ങളിലേക്കും കാളികാവ് ജംഗ്ഷനുള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്കുമുള്ള റോഡാണ് ചെളിമയമായ അവസ്ഥയിലായിരിക്കുന്നത്.
മേഖലയില്‍ വികസനത്തിന്റെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ചാഴിയോട്. പ്രദേശത്തേക്ക് എത്തിപ്പെടാനുള്ള പാലം ഗതാഗതത്തിന് ഒട്ടും പറ്റാതെ കൈവരി ഒടിഞ്ഞ് കിടക്കുകയാണ്. ഇതിനിടയിലാണ് റോഡും ഗതാഗതത്തിന് പറ്റാതെ വെള്ളക്കെട്ട് നിറഞ്ഞ നിലയിലായിരിക്കുന്നത്. ചാഴിയോട്ടിലെ കുട്ടികള്‍ക്ക് അടക്കാകുണ്ട്, കാളികാവ് സ്‌കൂളുകളിലെത്തിപ്പെടാന്‍ ചെളി നീന്തേണ്ട സ്ഥിതിയാണ്. നാട്ടുകാര്‍ നേരത്തെ സ്ഥലം എം എല്‍ എ യായ മന്ത്രി എ പി അനില്‍കുമാറിന് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.