Connect with us

International

ഇംഗ്ലീഷ് ചാനല്‍ നിന്തിക്കടക്കുന്നതിനിടെ ബ്രിട്ടീഷ് യുവതി മരിച്ചു

Published

|

Last Updated

ലണ്ടന്‍: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണത്തിനായി ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രിട്ടീഷ് യുവതി മരിച്ചു. ലൈസെസ്റ്റര്‍ഷെയറിലെ ബാര്‍വെല്ലില്‍ നിന്നുള്ള സൂസന്‍ ടെയ്‌ലര്‍ (34) ആണ് മരിച്ചത്. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്നത് പരിസമാപ്തിയിലെത്താനിരിക്കെയാണ് അപകടം സംഭവിച്ചത്.

34 കിലോമീറ്റര്‍ നീന്താനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യ സ്ഥാനത്തെത്താന്‍ ഏകദേശം ഒന്നര കിലോമീറ്ററോളം ശേഷിക്കെയാണ് മരണം സംഭവിച്ചത്. തീരത്തടുക്കാനിരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. സൂസനൊപ്പം സമാന്തരമായി നീങ്ങിയ ബോട്ടിലുണ്ടായിരുന്ന സഹോദരനും ഭര്‍ത്താവും മറ്റും ഇവരെ വലിച്ച് ബോട്ടില്‍ കയറ്റി. ഫ്രഞ്ച് നാവികസേനാ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവിധ സന്നദ്ധ സംഘടനകള്‍ക്ക് വേണ്ടി ധനസമാഹരണം നടത്തുന്നതിനായാണ് സൂസന്‍ ടെയ്‌ലര്‍ സാഹസിക പ്രകടനത്തിന് തയ്യാറായത്. ലോകത്തെ ഏറ്റവും നല്ല വ്യക്തിയെയാണ് മരണം തട്ടിയെടുത്തതെന്ന് സൂസന്റെ പിതാവ് ആര്‍തര്‍ റൈറ്റ് പറഞ്ഞു. സൂസന്റെ സ്മരണാര്‍ഥം ജനങ്ങള്‍ സന്നദ്ധ സംഘടനകള്‍ക്ക് പണം നല്‍കുമെന്നും ആര്‍തര്‍ റൈറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest