കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണം 19ന്

Posted on: July 16, 2013 8:48 pm | Last updated: July 16, 2013 at 8:55 pm

kanthapuram 2അബുദാബി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ റമസാന്‍ പ്രഭാഷണം അബുദാബിയില്‍ നടക്കും. ഈ മാസം 19 (വെള്ളി) ജുമുഅ നിസ്‌കാര ശേഷം അബുദാബി എയര്‍പോര്‍ട്ട് റോഡിലെ പഴയ പോസ്‌റ്റോഫീസിനു സമീപമുള്ള വലിയ പള്ളിയിലാണ് പ്രഭാഷണം.
യു എ ഇ ഗവണ്‍മെന്റിന്റെയും ദുബൈ ഹോളി ഖുര്‍ആന്‍ കമ്മിറ്റിയുടെയും അതിഥിയായി മുന്‍ വര്‍ഷങ്ങളിലെ റമസാന്‍ മാസങ്ങളിലും പലതവണ യു എ ഇയില്‍ എത്തിയ കാന്തപുരം രാജ്യത്ത് നിരവധി റമസാന്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

 

 

 

ALSO READ  പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ അക്രമകാരികളല്ല: കാന്തപുരം