രാഹുലിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമെടുത്തിട്ടില്ല: കോണ്‍ഗ്രസ്

Posted on: July 16, 2013 3:16 pm | Last updated: July 16, 2013 at 3:16 pm

rahul gandhiന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ എല്ലാവരെയും അറിയിക്കുമെന്നും മാക്കന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിനകത്ത് തന്നെ ചില പ്രസ്താവനകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാക്കന്റെ വിശദീകരണം.
രാഹുലിനെ തെരെഞ്ഞെടുപ്പിന്റെ മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ജനാര്‍ദന്‍ ദ്വിവേദി രംഗത്ത് വന്നു. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നായിരുന്നു ദ്വിവേദി പറഞ്ഞത്.