കര്‍ണ്ണാടകയിലെ ഉരുക്ക് വ്യവസായ പദ്ധതിയില്‍ നിന്ന് പോസ്‌കോ പിന്‍മാറുന്നു

Posted on: July 16, 2013 10:54 am | Last updated: July 16, 2013 at 10:54 am

POSCO_logoബംഗളൂരു: കര്‍ണ്ണാടകയില്‍ തുടങ്ങാനിരിക്കുന്ന ഉരുക്ക് വ്യവസായത്തില്‍ നിന്ന് പോസ്‌കോ പിന്‍മാറുന്നതായി റിപ്പോര്‍ട്ട്. പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറുന്നതെന്നാണ് സൂചന. ജനങ്ങളുടെ ശക്തമായ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് കമ്പനിക്ക് ഭൂമിയേറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പദ്ധതി സംബന്ധിച്ച് ഈ ആഴ്ച്ച അന്തിമ തീരുമാനമുണ്ടാവും.

5.3 ബില്യന്‍ ഡോളറിന്റെ വ്യവസായമാണ് പോസ്‌കോ കര്‍ണ്ണാടകയില്‍ തുടങ്ങാനിരുന്നത്. പ്രതി വര്‍ഷം ആറ് മില്ല്യന്‍ ഉരുക്ക് നിര്‍മ്മിക്കാനായിരുന്നു പദ്ധതി.