നാട്ടിക അബൂബക്കര്‍ ഹാജി നിര്യാതനായി

Posted on: July 14, 2013 11:27 pm | Last updated: July 14, 2013 at 11:27 pm

F9250211അബുദാബി: മത-സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന നാട്ടിക അബൂബക്കര്‍ ഹാജി (63) അജ്മാനില്‍ നിര്യാതനായി. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം.
അബുദാബിയില്‍ 40 വര്‍ഷത്തോളം കറന്‍സി ബോര്‍ഡില്‍ ഡ്രൈവറായിരുന്നു. രണ്ടു വര്‍ഷം മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയി. ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം മകളെ സന്ദര്‍ശിക്കാന്‍ അജ്മാനില്‍ എത്തിയതായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: നവാബ്, മുഹമ്മദ് ശാഫി, സുമയ്യ, സാജിദ.
ഐ സി എഫ്. യു എ ഇ നാഷനല്‍ കൗണ്‍സില്‍ അംഗം, അബുദാബി സെന്‍ട്രല്‍ കമ്മിറ്റി അംഗം, അബുദാബി ഐ സി എഫ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, മര്‍കസ്, മമ്പഉല്‍ ഹുദ അബുദാബി എസ് വൈ എസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറാജ് ഗള്‍ഫ് എഡിഷന്‍ സഹകാരിയുമായിരുന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി തുടങ്ങിയവര്‍ മയ്യിത്ത് സന്ദര്‍ശിച്ചു. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ഇന്ന് (തിങ്കള്‍) രാവിലെ എട്ടിന് നാട്ടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.