ആറന്മുള വിമാനത്താവളത്തിനെതിരെ 72 എം എല്‍ എമാര്‍

Posted on: July 13, 2013 4:14 pm | Last updated: July 13, 2013 at 4:14 pm

aranmula..പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരെ എം എല്‍ എ പട. വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട 72 എം എല്‍ എമാര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനയച്ചു. ഇവരില്‍ ആറ് പേര്‍ യു ഡി എഫ് എം എല്‍ എമാരാണ്.

ആറന്മുള സമരസമിതിയുടെ നേതൃത്വത്തില്‍ സുഗതകുമാരി അയച്ച നിവേദനത്തിലാണ് 72 എം എല്‍ എമാര്‍ ഒപ്പ്‌വെച്ചത്. എം എല്‍ എമാര്‍ക്ക് പുറമെ എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി കുറുപ്പ്, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങി നിരവധി പ്രമുഖരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. സി.പി മുഹമ്മദ്, വി.ഡി സതീശന്‍, എം.വി ശ്രേയാംസ്‌കുമാര്‍, ടി.എന്‍ പ്രതാപന്‍, അഹമ്മദ് കബീര്‍, പാലോട് രവി എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ട യുഡിഎഫ് എംഎല്‍എമാര്‍.

700 ഏക്കറില്‍ നിര്‍മിക്കുന്ന വിമാനത്താവളം പരിസ്ഥിതി വിരുദ്ധമാണെന്നാണ് സമരസമിതി ചൂണ്ടിക്കാട്ടുന്നത്. കെ ജി എസ് ഗ്രൂപ്പിന് കീഴിലുള്ള കെ ജി എസ് ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.