പാലിയേറ്റീവ് കെയര്‍ കമ്മ്യൂണിറ്റി നഴ്‌സിംഗ് ആദ്യ ബാച്ച് പുറത്തിറങ്ങി

Posted on: July 13, 2013 2:13 am | Last updated: July 13, 2013 at 2:13 am

മലപ്പുറം: ആരോഗ്യകേരളം പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ സഹായത്തോടെ മലപ്പുറം താലൂക്കാശുപത്രിയില്‍ നടത്തുന്ന പാലിയെറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്ററില്‍ നിന്നും സി സി സി പി എന്‍ (സെര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയെറ്റീവ് നേഴ്‌സിങ്) പൂര്‍ത്തിയാക്കിയ കമ്മ്യൂണിറ്റി നഴ്‌സുമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ് നിര്‍വഹിച്ചു.
പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മലപ്പുറം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി വി ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് സര്‍ക്കാര്‍ മേഖലയിലെ ഏക പരിശീലന കേന്ദ്രമാണ് താലൂക്ക് ആശുപത്രിയിലേത്. പാലിയെറ്റീവ് കെയര്‍ രംഗത്ത് നഴ്‌സായി ജോലി ചെയ്യുന്നതിനുളള അടിസ്ഥാന യോഗ്യതയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിവര്‍ നേടിയത്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന 107 പാലിയേറ്റീവ് കെയര്‍(പരിരക്ഷ) സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന 40 പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ സെക്കന്ററി ലെവല്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ജില്ലയിലെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും നടപ്പിലാക്കുന്നുണ്ട്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ 9 പേരില്‍ അഞ്ച് പേര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തെരെഞ്ഞെടുത്ത് അയച്ചിട്ടുള്ളവരാണ്.
ഇവരുടെ കോഴ്‌സ് ഫീസും അനുബന്ധചെലവുകളും കുടുംബശ്രീ ജില്ലാ മിഷനാണ് വഹിച്ചത്.
ഡെപ്യൂട്ടി ഡി എം ഒ. ഡോ. കെ മുഹമ്മദ് ഇസ്മാഈല്‍ , ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി രാജു, ആരോഗ്യകേരളം ബി സി സി കണ്‍സള്‍ട്ടന്റ്പി കെ സുബൈറുല്‍ അവാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി ദേവാനന്ദന്‍ തുടങ്ങിയവര്‍പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എം അജ്മല്‍ റഹ്മാന്‍ കോര്‍ഡിനേറ്റര്‍ എകെ അബ്ദുല്‍കരീം എന്നിവര്‍ പങ്കെടുത്തു.