റമസാന്‍ പ്രഭാഷണം

Posted on: July 13, 2013 2:00 am | Last updated: July 13, 2013 at 2:00 am

കൊപ്പം: എസ് വൈ എസ് വണ്ടുംതറ മഹല്ല് കമ്മിറ്റി ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ 23, 24 തീയതികളില്‍ റമസാന്‍ പ്രഭാഷണം നടത്തും. എന്‍ കെ സിറാജൂദ്ദീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും.
23ന് ധര്‍മച്യുതിക്കെതിരെ പരിഹാരം എന്ന വിഷയത്തില്‍ വി പി എ തങ്ങല്‍ ദാരിമി ആട്ടീരിയും 24ന് നമ്മുടെ മക്കള്‍ ആശയും ആശങ്കയും എന്ന വിഷയത്തില്‍ പ്രൊഫ. അബ്ദുള്‍ ഖാദിര്‍ പവാറട്ടിയും അവതരിപ്പിക്കും. സമാപന ദിവസം 200 ഓളം കുടുംബങ്ങള്‍ക്ക് റമളാന്‍ കിറ്റ് വിതരണം ചെയ്യുമെന്ന് കണ്‍വീനര്‍ ഉമര്‍ അല്‍ഹസനി അറിയിച്ചു.