അപവാദ പ്രചാരണം: രണ്ട് സി പി എം നേതാക്കളെ പുത്താക്കി

Posted on: July 13, 2013 1:58 am | Last updated: July 13, 2013 at 1:58 am

ചെര്‍പ്പുളശ്ശേരി: സി പി എം ഏരിയാ കമ്മിറ്റിയംഗവും നെല്ലായ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എന്‍. ജനാര്‍ദനന്‍, നെല്ലായ ലോക്കല്‍ കമ്മിറ്റിയംഗവും ഒറ്റപ്പാലം ബ്‌ളോക്ക് പഞ്ചായത്തംഗവുമായ ഇസ്മായില്‍ എന്നിവര്‍ക്കെതിരെ അപവാദ നോട്ടീസ് അടിച്ചിറക്കിയ സംഭവത്തില്‍ രണ്ട് സി പി എം നേതാക്കളെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.— ലോക്കല്‍ കമ്മിറ്റിയംഗവും നെല്ലായ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം മൊയ്തുട്ടി, പാര്‍ട്ടി നെല്ലായ ബ്രാഞ്ച് കമ്മിറ്റിയംഗം പി പി മുരളീധരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം. റസാഖിനെ കൂട്ടുപിടിച്ചായിരുന്നു അപവാദ നോട്ടീസുകള്‍ ഉണ്ടാക്കിയിരുന്നത്.നോട്ടീസ് അച്ചടിച്ചതിന്റെ പേരില്‍ ചെര്‍പ്പുളശ്ശേരി പോലീസ് പി പി മുരളീധരനെയും എം സാഖിനെയും നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.