Connect with us

Palakkad

ജില്ലയില്‍ എച്ച്1 എന്‍1ഉം പടരുന്നു

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ എച്ച്1 എന്‍1 ഉം പടരുന്നു. ഇന്നലെ പാലക്കാട് നഗരത്തില്‍ ഒരാള്‍ക്ക് കൂടി എച്ച് എന്‍ 1 രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസം വണ്ടാഴി സ്വദേശിയായ ഇരുപത്തിമുന്നുകാരിക്കാണ് എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെജില്ലയില്‍ അഞ്ചോളം പേര്‍ക്ക് എച്ച്1 എന്‍1 രോഗം പിടിപ്പെട്ടതായി ആരോഗ്യവകുപ്പ് തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം പനി മരണവും വര്‍ധിക്കുകയാണ്.
കരിമ്പ സ്വദേശിയായ വീട്ടമ്മ വ്യാഴാഴ്ച പനി ബാധിച്ച് മരിക്കുകയുണ്ടായി. ജൂലൈയില്‍ ഇതുവരെ അഞ്ചുപേരാണ് പനി ബാധയെ തുടര്‍ന്ന് മരിച്ചത്. ജൂണില്‍ 23 പേരും മേയില്‍ രണ്ടുപേരും മരിച്ചിരുന്നു. ഈ മാസം ഇതുവരെ 18,570 പേര്‍ പനി ചികിത്സയ്‌ക്കെത്തി. വയറിളക്കം ബാധിച്ചവര്‍ 3527 ആണ്.
ഡെങ്കിപ്പനി സംശയവുമായി 138 പേര്‍ ചികിത്സ തേടിയപ്പോള്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയിലും പാലക്കാട് നഗരസ”യിലും പരിസര പ്രദേശങ്ങളിലുമാണ് പനിയും മറ്റ് പകര്‍ച്ച വ്യാധികളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടൈഫോയിഡ്, മഞ്ഞപ്പിത്തം, അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയ രോഗങ്ങളൊക്കെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസവും ആയിരങ്ങളാണ് ആശുപത്രികളില്‍ പനിക്ക് ചികിത്സയ്‌ക്കെത്തുന്നത്. ഇന്നലെ ജില്ലയില്‍ പനിബാധിച്ച് 1803 പേരാണ് ചികിത്സ തേടിയത്. ഡെങ്കി ബാധിച്ച് 21 പേരും ടൈയഫോയ്ഡ് ബാധിച്ച് രണ്ട് പേരും ചികിത്സതേടിയിട്ടുണ്ട്.
ഡെങ്കിപ്പനിയും എലിപ്പനിയും മലേറിയയും ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വ്യാപകമാവുകയാണ്. വിട്ടുവിട്ടുള്ള മഴയും വെയിലും രോഗം പെരുകുന്നതിന് കാരണമാകുന്നുണ്ട്. ശുചീകരണം ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനം ജില്ലയില്‍ തീര്‍ത്തും പരാജയമാണ്.
നഗരത്തിലടക്കം മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. വൈകുന്നേരമായാല്‍ നഗരം കൊതുകുകളുടെ കേന്ദ്രമാകും. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുകയോ ബ്ലീച്ചിങ് പൗഡര്‍ വിതറുന്നതുള്‍പ്പടെ കൊതുകുനശീകരണ മാര്‍ഗങ്ങള്‍ സീകരിക്കുകയോ ചെയ്യുന്നില്ല.

---- facebook comment plugin here -----

Latest