Connect with us

Kannur

മരം വീണ് വീടുകള്‍ തകര്‍ന്നു

Published

|

Last Updated

വീരാജ്‌പേട്ട: സിദ്ധാപുരത്തിനടുത്ത് ചെട്ടള്ളി കണ്ടക്കരയിലെ എം എം യൂസഫിന്റെ വീട് കഴിഞ്ഞ ദിവസത്തെ മഴയില്‍ മരം വീണ് പൂര്‍ണമായും തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. യൂസഫിന്റെ ഭാര്യ സുബൈദ, മക്കളായ നൗഷാദ്, റഷീദ്, ഷാഹിദ, അനുജന്റെ ഭാര്യ ഖദീജ എന്നിവരെയാണ് പരുക്കുകളോടെ ചെട്ടള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ശബ്ദം കേട്ട നാട്ടുകാരാണ് വീട്ടിലുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഈ ഭാഗത്ത് കടപുഴകാറായ കൂറ്റന്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നാട്ടുകാര്‍ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. തകര്‍ന്ന വീടും പരുക്കേറ്റവരെയും ജില്ലാ കലക്ടര്‍ എ വി പ്രസാദ്, തഹസില്‍ദാര്‍ വെങ്കടചലയ്യ സന്ദര്‍ശിച്ചു.
തലശ്ശേരി: പാറാലില്‍ ആള്‍ത്താമസമുള്ള വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടമൊഴിവായി. തലായി മാക്കൂട്ടത്ത് ചായക്കട നടത്തുന്ന പാറാലിലെ സജീന്ദ്രന്റെ തോട്ടോലി വീടിന് മുകളില്‍ വ്യാഴാഴ്ച രാത്രിയിലാണ് സമീപത്തെ തെങ്ങ് മുറിഞ്ഞുവീണത്. ഇരുനില വീടിന്റെ മേല്‍ഭാഗത്ത് ഒരു വശവും പുറത്തെ വരാന്തയും തകര്‍ന്നു. നാലുവരിപ്പാതക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ തെങ്ങാണ് മുറിഞ്ഞുവീണത്. 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു.
തോട്ടടയില്‍ എടക്കാട് വില്ലേജ് ഓഫീസിന് സമീപത്തെ വെളുത്ത കുന്നത്ത് നാരായണിയുടെ വീട് തെങ്ങ് വീണ് തകര്‍ന്നു.

 

Latest