Connect with us

Kasargod

ജനസംഖ്യാ സ്ഥിരതാ പക്ഷാചരണത്തിന് തുടക്കമായി

Published

|

Last Updated

കാസര്‍കോട്: ജനസംഖ്യ സ്ഥിരതാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. പെരിയ ഗവ. പോളിടെക്‌നിക്കില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യമളാദേവി നിര്‍വഹിച്ചു. ജനസംഖ്യാ വര്‍ധനവ് പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനും ചേരികള്‍ വര്‍ധിക്കുന്നതിനും നവജാത ശിശുക്കളുടെ പോഷക കുറവിനും ഇടയാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ വര്‍ധന അഭിമാനകരമാണെങ്കിലും വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി മുഹമ്മദ് അഷീല്‍ ജനസംഖ്യാദിന സന്ദേശം നല്‍കി. കേന്ദ്ര സര്‍വകലാശാല സോഷ്യല്‍വര്‍ക്ക് വകുപ്പ് അസി. പ്രൊഫ. ഡോ. പി എം മാത്യു വിഷയം അവതരിപ്പിച്ചു. ഷിജോ എം ജോസ് ക്ലാസെടുത്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി കരിയന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി രാജന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി വി വിനോദ്കുമാര്‍, പി മാധവന്‍, പെരിയ ഗവ. പോളിടെക്‌നിക്ക് കോളജ് പ്രിന്‍സിപ്പള്‍ കെ രവീന്ദ്രന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എ മുരളീധര കല്ലൂരായ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ടി പി ആമിന, ഡോ. കെ ഈശ്വരനായിക്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കുമാരന്‍ പെരിയ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബി ഗോവര്‍ദ്ധന കയര്‍ത്തായ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ പ്രസംഗിച്ചു.

Latest