Connect with us

National

സഞ്ജീവ് ഭട്ടിനെ പുറത്താക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ ഗുജറാത്ത മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്നാരോപിച്ച് ഐപിഎസ് ഉദ്ദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ കുറ്റപ്പെടുത്തലിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. ഭട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും സിവില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നും ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു.ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വ്വീസില്‍ നിന്ന് പുറത്താണ് സഞ്ജീവ് ഭട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിക്കെതിരെ ഭട്ടിന്റെ ഭാര്യ ശ്വേദഭട്ട് മല്‍സരിച്ചിരുന്നു.

Latest